ലുക്കാ സോക്കർ ക്ലബ്ബിന്റെ നെടുംതൂൺ എന്ന് വിശേഷിപ്പിക്കാം ആർഷദിനെ. കരുത്തുറ്റ ഡിഫൻഡർ ആയ അർഷാദ് ഈ സീസണിൽ എല്ലാ കളിയിലും ഒരു നിർണായക പങ്ക് വഹിച്ചു. ടീം ഷീറ്റിലെ ആദ്യ പേരുകളിൽ ഒന്നായെ അർഷദിന്റെ വാക്കുകളിലൂടെ ഈ സീസൺ ഒന്ന് തിരിഞ്ഞു നോക്കാം.

സീസണിലെ സീനിയർ ടീമിന്റെ പെർഫോമൻസ്

തുടക്കത്തിൽ നല്ല വാശിയും ആവേശവും ടീമിനുണ്ടായിരുന്നു. അതിന്റെ പിൻബലത്തിൽ ആസ്സാമിലെ ബൊഡൂസ കപ്പ് വിജയിക്കാൻ സാധിച്ചിരുന്നു. പക്ഷെ സീസൺറ്റേ അവസാനം ആയപ്പോഴേക്കും ടീമിനുള്ളിലെ ആവേശം കുറഞ്ഞിരുന്നു. അത് ടീമിന്റെ റിസൾട്ടിനെ ബാധിക്കുകയും ചെയ്തു.

തോൽവി അറിയാത്ത നായകത്വം

കെ പി എല്ലിലെ അവസാന മൂന്ന് കളികളിലാണ് ഞാൻ ക്യാപ്റ്റൻ ആയത്. ഞാൻ ക്യാപ്റ്റൻ ആയി ടീം തോൽക്കാൻ പാടില്ല എന്നെനിക്കുണ്ടായിരുന്നു. ആ മൂന്ന് കളികളിലും നല്ല പെർഫോമൻസ് കാഴ്ച വെക്കാൻ ടീമിന് സാധിച്ചു. രണ്ടു ജയവും ഒരു സമനിലയും ലഭിച്ചു.

 ബൊഡൂസ കപ്പ് എക്സ്പീരിയൻസ്

ബൊഡൂസ കപ്പ് ഒരു നല്ല എക്സ്പീരിയൻസ് ആയിരുന്നു. ലൂക്കയുടെ സീസണിലെ ആദ്യ ടൂർണമെന്റ് ആയിരുന്നു. നാഷണൽ ലെവൽ ടൂർണമെന്റ് ആയതിനാൽ ടീം ജയിക്കാൻ നല്ല ആവേശം കാണിച്ചു. ആ വാശിയാണ് ടീമിനെ വിജയത്തിലോട്ടു നയിച്ചത്.

നേരിട്ട പ്രതിസന്ധികൾ

ഈ സീസണിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി പരിക്കുകൾ ആയിരുന്നു. പക്ഷെ ഫിസിയോസിന്റെ സഹായത്തോടെ അത് മറികടക്കാൻ സാധിച്ചു.

ലൂക്ക ഉയിർ

കേരളത്തിൽ പ്രൊഫഷണൽ രീതിയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില ക്ലബ്ബുകളിൽ ഒന്നാണ് ലൂക്ക സോക്കർ ക്ലബ്. അങ്ങനെ ഒരു ക്ലബ്ബിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും ഈ ക്ലബ്ബിന്റെ വിജയത്തിന് വേണ്ടി പ്രയത്നിക്കണം എന്നാണു ആഗ്രഹം.

admin
June 20, 2022
loader