മലപ്പുറം വേങ്ങര സ്വദേശി ആയ ജിതിൻ പ്രകാശ് ലൂക്കയുടെ അണ്ടർ-18 സ്‌ക്വാഡിലെ അംഗമാണ്. ഈ സീസണിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവച്ച ജിതിൻ, ലൂക്കയിലെ ഭാവി വാഗ്ധാനങ്ങളിൽ ഒരാളാണ്. ജിതിന്റെ വാക്കുകളിലൂടെ ഈ സീസൺ ഒന്ന് തിരിഞ്ഞു നോക്കാം…


ലൂക്കാ സോക്കർ അക്കാഡമിയിലെ അനുഭവം ……


ഇത് ലൂക്ക സോക്കർ അക്കാഡമിയിലെ എന്റെ ആദ്യത്തെ വർഷമായിരുന്നു. കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. കോച്ചസ് ആയാലും കൂടെയുള്ള പ്ലയെർസ് ആയാലും നല്ല പിന്തുണ നൽകിയിരുന്നു സീസൺ ഉടനീളം.


കഴിഞ്ഞ സീസണിലെ പ്രകടനം ……..


മികച്ച ഒരു വർഷമായിരുന്നു. ടീമിന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നു. യൂത്ത് സോക്കർ ലീഗ് വിജയിച്ച ടീമിന്റെ അംഗമാകാൻ പറ്റി. സീനിയർ ടീമിന്റെ കൂടെ ജി ഡിവിഷൻ ലീഗിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.


യൂത്ത് സോക്കർ ലീഗ് അനുഭവങ്ങൾ ……..


യൂത്ത് സോക്കർ ലീഗ് ജയിക്കാൻ സാധിച്ചതിൽ നല്ല സന്തോഷമുണ്ടായിരുന്നു. എല്ലാ കളിയിലും ഒരു നിർണായക പങ്കു വഹിക്കാൻ സാധിച്ചു.


ക്യാപ്റ്റനായപ്പോൾ……..


ക്യാപ്റ്റൻസി ലഭിച്ചപ്പോൾ നല്ല ആത്മവിശ്വാസം കിട്ടി. ക്യാപ്റ്റന്റെ കടമ നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.


സീസണിൽ കളിയിൽ ഉണ്ടായേ മാറ്റങ്ങൾ ………


ലൂക്കയുടെ അക്കാഡമിയിൽ ചേർന്ന ശേഷം കളിയിൽ നല്ല രീതിയിൽ മാറ്റമുണ്ടായി. ഫിറ്റ്നസ് വർധിച്ചു, വീക്ക് ഫൂട്ടിന്റെ ഉപയോഗ ശേഷിയും കൂട്ടി. കളിയിൽ മുഴുവനും ആയിട്ട് ഇമ്പ്രൂവ് ചെയ്യാൻ പറ്റി.


ദീർഘ കാല അഭിലാഷം ………


ലൂക്കയുടെ സീനിയർ ടീമിൽ കേറണം. ഭാവിയിൽ ഐ സ് എല്ലിലും ഇന്ത്യൻ ടീമിലും കളിക്കണം എന്നാണു എന്റെ ആഗ്രഹം.

admin
June 20, 2022
loader